കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം എട്ടായി; കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

#ന്യൂസ് ഡെസ്ക്
കള്ളാടിയിൽ മണ്ണിടിഞ്ഞിടത്ത് തെരച്ചിൽ നടത്തുന്നവർ | Photo: PTI
കള്ളാടിയിൽ മണ്ണിടിഞ്ഞിടത്ത് തെരച്ചിൽ നടത്തുന്നവർ | Photo: PTI

മേപ്പാടി: കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി. ഹിമാചൽ സ്വദേശി വിക്രം റാണയുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ കാണാതായ എല്ലാവരെയും കണ്ടെത്തി. ആറ് ദിവസമായി നടത്തിവരുന്ന തിരച്ചിലിനൊടുവിലാണ് മീനാക്ഷി പാലത്തിന് സമീപത്തുനിന്ന് വിക്രം റാണയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുടർനടപടികൾക്കായി വൈത്തിരി താലൂക്ക് ആശുപതിയിലേക്ക് മാറ്റും.

ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ട് ആയി. മീനാക്ഷിപ്പുഴയുടെ വലതുകരയിലെ ചതുപ്പുനിലത്തിൽ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ എഴ് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. 

ദുരന്തം കഴിഞ്ഞ് ആറാംദിവസമാണ് എട്ടാമത്തെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ രാവിലെമുതൽ വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

Content Highlights: 8th body recovered in Kalladi landslide tragedy., Search conducted by Fire Force at Meenakshi river banks., Ongoing identification process for victim Vikram Rana., Sixth day of intensive search operations by local authorities and volunteers.