കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡിൽ ട്രെയിലറിൽനിന്ന് കൂറ്റൻ ട്രാന്‍സ്‌ഫോർമർ വീണു; ഗതാഗതക്കുരുക്ക്

#മാതൃഭൂമി ന്യൂസ്
സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ട്രെയിലറില്‍നിന്ന് വീണ കൂറ്റന്‍ ട്രാന്‍സ്‌ഫോര്‍മര്‍ | Screengrab: Mathrubhumi News
സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ട്രെയിലറില്‍നിന്ന് വീണ കൂറ്റന്‍ ട്രാന്‍സ്‌ഫോര്‍മര്‍ | Screengrab: Mathrubhumi News

കൊച്ചി: കാക്കനാട് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ട്രെയിലറില്‍നിന്ന് കൂറ്റന്‍ ട്രാന്‍സ്‌ഫോര്‍മര്‍ വീണു. ഇന്‍ഫോപാര്‍ക്ക് ഗേറ്റിന് മുന്നില്‍ റോഡിന്റെ മധ്യഭാഗത്തായാണ് ട്രാന്‍സ്‌ഫോര്‍മര്‍ വീണത്. ഇതോടെ തിരക്കേറിയ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി. 

തിങ്കളാഴ്ച ഉച്ചയോടെയാണ് ട്രെയിലറില്‍നിന്ന് കൂറ്റന്‍ ട്രാന്‍സ്‌ഫോര്‍മര്‍ റോഡിലേക്ക് വീണത്. ബ്രഹ്‌മപുരത്തുനിന്ന് കളമശ്ശേരിയിലേക്ക് അറ്റക്കുറ്റപ്പണിക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. റോഡിന്റെ മധ്യഭാഗത്തായാണ് ട്രാന്‍സ്‌ഫോര്‍മര്‍ കിടക്കുന്നത്. 

Content Highlights: Massive transformer falls from a trailer on Kochi`s Seaport-Airport Road, causing major traffic jam