സൗകര്യങ്ങളില്ലെന്നു പറഞ്ഞ് വീണാ ജോർജ് വേണ്ടെന്നുവെച്ച 'നിള' കടന്നപ്പള്ളിക്ക്

കടന്നപ്പള്ളി രാമചന്ദ്രൻ | Photo: മാതൃഭൂമി
കടന്നപ്പള്ളി രാമചന്ദ്രൻ | Photo: മാതൃഭൂമി

തിരുവനന്തപുരം: സൗകര്യങ്ങളില്ലെന്നു പറഞ്ഞ് മന്ത്രി വീണാ ജോർജ് വേണ്ടെന്നുവെച്ച ഔദ്യോഗികവസതി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് അനുവദിച്ചു.

കന്റോൺമെന്റ് ഹൗസിനു സമീപത്തെ മന്ത്രിമന്ദിരങ്ങളിലൊന്നായ നിളയാണ് കടന്നപ്പള്ളിക്കു നൽകിയത്. നിള വേണ്ടെന്നുവെച്ച വീണാ ജോർജ്, ഇപ്പോൾ നന്തൻകോട്ട്‌ വാടകയ്ക്കെടുത്ത വീട്ടിലാണ് താമസം.

Content Highlights: minister kadannappalli ramachandran, official residence, nila