ബീക്കൺ ടൗൺ പദ്ധതി; ചന്തപ്പുരയിൽ തുപ്പൽവിരുദ്ധ റാലി നടത്തി

പിലാത്തറ: കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ
‘തുപ്പൽ വേണ്ട, ശുചിത്വം മതി’ എന്ന സന്ദേശവുമായി തുപ്പൽവിരുദ്ധറാലി നടത്തി. ബീക്കൺ ടൗൺ പദ്ധതിയിൽ ചന്തപ്പുര ടൗൺ ശുചിത്വ ടൗണാക്കിമാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. പൊതുസ്ഥലങ്ങളിൽ തുപ്പുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപരവും സാമൂഹികവുമായ പ്രശ്നങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് തടയുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി.
കടന്നപ്പള്ളി ഗവ. എച്ച്.എസ്.എസിലെ ജൂനിയർ റെഡ്‌ക്രോസ് അംഗങ്ങൾ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ഹരിതകർമസേനാംഗങ്ങൾ, ജീവനക്കാർ നാട്ടുകാർ തുടങ്ങിയവർ പങ്കാളികളായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി. ശ്രീമതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എ. കോമളവല്ലി അധ്യക്ഷത വഹിച്ചു.
ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ കെ.എം. സുനിൽകുമാർ, അസി. കോഡിനേറ്റർ കെ.പി. സന്തോഷ്, പി.വി. രാജേഷ്, എം. സുജന, പി.കെ. സജിത, പഞ്ചായത്ത് സെക്രട്ടറി എൻ. ആൻറണി,
സി.എച്ച്. സൗമ്യ എന്നിവർ സംസാരിച്ചു.
Content Highlights: Kadanappally-Panapuzha panchayat organized an anti-spitting rally., Part of the Beacon Town project to make Chantapura town clean., Aimed at spreading awareness about health and social issues caused by public spitting., Students, panchayat members, Haritha Karma Sena, and locals actively participated.