പോറ്റിയുടെ വീട്ടിൽ കടകംപള്ളിയും അടൂർ പ്രകാശും വന്നിട്ടുണ്ടെന്ന് അയൽവാസി

കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ് | Mathrubhumi
കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ് | Mathrubhumi

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചാ കേസിലെ പ്രതി ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ കടകംപള്ളി സുരേന്ദ്രനും അടൂർ പ്രകാശും ഉൾപ്പെടെ വന്നിട്ടുണ്ടെന്ന് പോറ്റിയുടെ അയൽവാസി വിക്രമൻ നായർ. ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പ്രയാർ ഗോപാലകൃഷ്ണനും വന്നിട്ടുണ്ട്. പോറ്റിക്ക് രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

പോറ്റിയുടെ കുടുംബം കോൺഗ്രസുകാരാണെന്നും പോറ്റിയും കോൺഗ്രസുകാരനാണെന്നും വിക്രമൻ നായർ പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ രണ്ടുതവണ വന്നിരുന്നു. ഗൺമാന് ഒപ്പമാണ് രണ്ടുതവണയും വന്നത്. ഒരു ദിവസം വൈകിട്ടും മറ്റൊരിക്കൽ ഉച്ചയ്ക്കുമാണ് വന്നത്. ഉച്ചയ്ക്ക് വന്നപ്പോൾ ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. നേതാക്കൾ വരുമ്പോൾ പോറ്റി അവരെ പരിചയപ്പെടുത്തുമായിരുന്നു. ശബരിമല സ്വർണക്കവർച്ചയിൽ പോറ്റിക്ക് പങ്കുള്ളതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: kadakampally surendran adoor prakash visited unnikrishan pottis house says neighbour