പി.എം.ശ്രീ; LDF സർക്കാർ ഒരുരൂപ വാങ്ങിയെന്നു തെളിയിച്ചാൽ രാഷ്ട്രീയം നിർത്തുമെന്ന് കെ. രാജൻ

#ന്യൂസ് ഡെസ്ക്
കെ. രാജൻ | Photo: Screengrab/Mathrubhumi News
കെ. രാജൻ | Photo: Screengrab/Mathrubhumi News

അടൂർ: എൽ.ഡി.എഫ്. സർക്കാർ പി.എം.ശ്രീയിൽനിന്ന് ഒരു രൂപയെങ്കിലും വാങ്ങിയെന്നുതെളിയിച്ചാൽ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുമെന്ന് സി.പി.ഐ. ദേശീയ കൗൺസിൽ അംഗം കെ.രാജൻ എം.എൽ.എ. ഇപ്പോഴത്തെ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയെ ഇത് ബോധ്യപ്പെടുത്താൻ ഏറെ വിനയത്തോടെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സർവശിക്ഷ കേരളയ്ക്കു ലഭിക്കാനുള്ള കോടികൾ ലഭിക്കാനുള്ള വഴി പി.എം.ശ്രീയിൽ ഒപ്പിടലാണെന്ന് കേന്ദ്രം പറഞ്ഞാൽ, കേന്ദ്രത്തിനു മുൻപിൽ ഇതും പറഞ്ഞ് നട്ടെല്ലുവളച്ചാൽ അതിനെ എ.ഐ.എസ്.എഫ്. നേരിടുമെന്നും കെ.രാജൻ പറഞ്ഞു.

എ.ഐ.എസ്.എഫ്. സംസ്ഥാന പഠനക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചുനടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. രാജൻ.

എ.കെ.എസ്.ടി.യു. സംസ്ഥാന ജനറൽസെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ, പ്രൊഫ.മാത്യു സാം, എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ, എ.ഐ.എസ്.എഫ്. ദേശീയസെക്രട്ടറി പി. കബീർ, ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആർ.എസ്. രാഹുൽരാജ്, എ.ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സെക്രട്ടറി എ.അധിൻ എന്നിവർ പങ്കെടുത്തു.

Content Highlights: K. Rajan MLA denies LDF government received funds from PM SHRI scheme., Challenges the Education Minister to prove the receipt of funds., AISF vows to oppose any move to compromise with the central government on this issue., Asserts that the state will not bow down to central conditions for funding.