ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സഞ്ചരിച്ച കാർ റോഡിലെ കുഴിയിൽ വീണ് അപകടം; സംഭവം തൃശൂർ- കുന്നംകുളം റോഡിൽ

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, അപകടത്തിൽപ്പെട്ട കാർ
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, അപകടത്തിൽപ്പെട്ട കാർ

കൊച്ചി: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. തൃശൂർ- കുന്നംകുളം റോഡിൽ മുണ്ടൂരിൽവെച്ച് റോഡിലെ വലിയ കുഴിയിൽ വീണായിരുന്നു അപകടം. കാറിൻ്റെ മുൻവശത്തെ ഇടതു ഭാഗത്തെ ടയർ പൊട്ടി. ഔദ്യോ​ഗിക വാഹനത്തിൽ കോഴിക്കോട് ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് തിരികെ വരുമ്പോഴായിരുന്നു അപകടം.

ശനിയാഴ്ച ഉച്ചക്ക് 2.30 ഓടെയായിരുന്നു അപകടം. പേരാമം​ഗലം പോലീസെത്തി വാഹനത്തിന്റെ ടയർമാറ്റി. ടയർ ശരിയാക്കിയ ശേഷം അദ്ദേഹം കൊച്ചിയിലേക്ക് യാത്ര തിരിച്ചു. 

തൃശൂർ-കുന്നംകുളം ബൈപ്പാസ് റോഡ് തകർന്ന് ശോചനീയാവസ്ഥയിലാണ്. ഇതിനെതിരേ നേരത്തെ ജനങ്ങളുടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് നിലവിൽ റോഡിന്റെ ചില ഭാ​ഗങ്ങളിൽ മാത്രം അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്.

Content Highlights: justice devan ramachandran car accident thrissur kunnamkulam road