പൊതുപരീക്ഷയിൽ കണക്കിന് രണ്ട് മാർക്കിന്റെ കുറവ്, പുനഃപരീക്ഷയിലൂടെ ജിബിൻ ജോണിന് നൂറുശതമാനം

#ന്യൂസ് ഡെസ്ക്
ജിബിൻ ജോൺ
ജിബിൻ ജോൺ

പേയാട്: പേയാട് സെയ്ന്റ് സേവ്യേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്ന ജിബിൻ ജോണിന് പ്ലസ്ടു പുനഃപരീക്ഷയിൽ മുഴുവൻ മാർക്ക്. പെരുകാവ് ജിബിൻ കോട്ടേജിൽ അലക്‌സ് ജോണിന്റെയും ശോഭാ ജോണിന്റെയും മകനാണ് ജിബിൻ. പൊതുപരീക്ഷയിൽ കണക്കിന് രണ്ട് മാർക്കിന്റെ കുറവുണ്ടായിരുന്നു. ഇപ്പോൾ നാലാഞ്ചിറ മാർ ബസേലിയോസ് എൻജിനിയറിങ് കോളേജിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷനിൽ ബി.ടെക്. ചെയ്യുകയാണ് ജിബിൻ.

Content Highlights: Jibin John achieved full marks in the Plus Two re-examination., Previously missed full marks due to a 2-mark deficit in Mathematics., Currently pursuing B.Tech in Electronics and Communication at Mar Baselios Engineering College.