ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന: പ്രതിചേര്‍ത്ത മുന്‍ എസ്.പിയെ മാപ്പുസാക്ഷിയാക്കാന്‍ സി.ബി.ഐ

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ നിര്‍ണായക നീക്കവുമായി സിബിഐ. കേസില്‍ പ്രതിചേര്‍ത്ത മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാപ്പുസാക്ഷിയാക്കാന്‍ തീരുമാനം. കേരള പോലീസും ഐബിയും നടത്തിയ ഗൂഢാലോചന തെളിയിക്കാനാണ് മുന്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ സിബിഐ മാപ്പുസാക്ഷിയാക്കുന്നത്.
ചാരക്കേസില്‍ നമ്പി നാരായണ്‍ അടക്കമുള്ള ശാസ്ത്രജ്ഞരെ പ്രതി ചേര്‍ത്തിന് പിന്നില്‍ വലിയ ഗൂഢാലോനയുണ്ടെന്നാണ് സിബിഐ കേസ്. ചാരക്കേസ് അന്വേഷിച്ച 18 ഉദ്യോഗസ്ഥരെയാണ് സിബിഐ ഗൂഢാലോചന കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. ഇതില്‍ അന്നത്തെ ക്രെംബ്രാഞ്ച് എസ്പിയായിരുന്ന ഉദ്യോഗസ്ഥനെയാണ് മാപ്പുസാക്ഷിയാക്കുന്നത്. സിബി മാത്യൂസ് അടക്കമുള്ളവരാണ് സിബിഐ കേസിലെ പ്രതികള്‍.
കഴിഞ്ഞ 10 മാസമായി ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയില്‍ കൃത്യമായ വഴിത്തിരിവുണ്ടാക്കുന്ന തെളിവുകളിലേക്ക് എത്താന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ഈ ഘട്ടത്തിലാണ് ചാരക്കേസ് അന്വേഷിച്ചവരില്‍ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനെ തന്നെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ മാപ്പുസാക്ഷിയായി കോടതിയിലെത്തിക്കാന്‍ സിബിഐ ശ്രമിക്കുന്നത്.
മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ മാപ്പുസാക്ഷിയാക്കുന്നതിലൂടെ കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് സിബിഐയുടെ കണക്കുകൂട്ടല്‍. നമ്പി നാരായണന്റെ അറസ്റ്റിലേക്ക് വഴിതിരിച്ചുവിട്ട പ്രധാനപ്പെട്ട മൊഴികളെടുത്ത ഉദ്യോഗസ്ഥന്‍ കൂടിയാണ് ക്രൈംബ്രാഞ്ച് എസ്പി. ഇയാള്‍ക്കുപുറമേ മറ്റുചില ഉദ്യോഗസ്ഥരെകൂടി മാപ്പുസാക്ഷിയാക്കാനുള്ള നീക്കവുമായി സിബിഐ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന.
content highlights: ISRO conspiracy case investigation CBI
Content Highlights: