ആദായ നികുതി വകുപ്പ് റെയ്ഡ്; പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ബിലിവേഴ്‌സ് സഭ

സിജോ പന്തപള്ളിയില്‍
സിജോ പന്തപള്ളിയില്‍

പത്തനംതിട്ട: ബിലിവേഴ്‌സ് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പ് റെയ്ഡില്‍ ഔദ്യോഗിക വിശദീകരണവുമായി സഭ. പരിശോധന സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്ന് സഭാ വക്താവ് സിജോ പന്തപള്ളിയില്‍ പറഞ്ഞു. 

പരിശോധന രണ്ട് മാസം നീളുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്ന പാകപ്പിഴകള്‍ പരിഹരിക്കും. പരിശോധനയുമായി സഭ എല്ലാവിധത്തിലും സഹകരിക്കുന്നുണ്ട്. സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ പല ഭാഗത്തും നടക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ എല്ലാം ഓഡിറ്റ് ആദായ നികുതി വകുപ്പ് ചെയ്യുന്നുണ്ടെന്നുമാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വിശദീകരണം.

ബിലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയില്‍ പതിനാലരക്കോടി രൂപയാണ് പിടിച്ചെടുത്തത്. സഭയുടെ പേരില്‍ വിദേശത്ത് നിന്ന് സ്വീകരിച്ച സാമ്പത്തിക സഹായം വ്യാപകമായി വകമാറ്റിയെന്ന്ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.സംസ്ഥാനത്തിനകത്തും പുറത്തമായി സ്ഥാപനങ്ങളില്‍ പരിശോധന തുടരുകയാണ്.

Content Highlights: