അനധികൃത സ്വത്ത് സമ്പാദനം: ഡി.ജി.പി. ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശം. ആഭ്യന്തര വകുപ്പാണ് നിര്‍ദേശം നല്‍കിയത്. 

ജനുവരി 31നകം കേസ് അന്വേഷിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ക്രൈംബ്രാഞ്ച് തിരുവനന്തപുരം എസ്.പിക്കാണ് അന്വേഷണത്തിന്റെ ചുമതല. 

സര്‍വീസിലിരിക്കെ തമിഴ്‌നാട്ടില്‍ ബിനാമി പേരില്‍ അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് ജേക്കബ് തോമസിനെതിരെയുള്ള പരാതി. 

കണ്ണൂര്‍ സ്വദേശിയായ സത്യന്‍ നരവൂര്‍ എന്നയാളാണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ ക്രൈംബ്രാഞ്ച് നേരത്തെ പ്രാഥമിക അന്വേഷണം നടത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു. 

Content Highlight: Illegal assets; Crime branch enquiry against Jacob Thomas

Content Highlights: