ഐഐഎംസിഎഎ അവാര്‍ഡ് മുഹമ്മദ് സാബിത്തിന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ അലുമ്‌നി അസോസിയേഷന്റെ (ഐഐഎംസിഎഎ) പുരസ്‌കാരം മാതൃഭൂമി ഡോട്ട് കോമിലെ കണ്ടന്റ് റൈറ്റര്‍ മുഹമ്മദ് സാബിത്ത് യു.എം. ഏറ്റുവാങ്ങി. 50,000 രൂപയുടേതാണ് പുരസ്‌കാരം. ഡല്‍ഹിയില്‍വെച്ച് നടന്ന ഐഐഎംസിഎഎ വാര്‍ഷിക അലുമ്‌നി യോഗത്തിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
പബ്ലിഷിങ് വിഭാഗത്തില്‍ ഇന്ത്യന്‍ ലാംഗേജ് റിപ്പോര്‍ട്ടര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരമാണ് മുഹമ്മദ് സാബിത്തിന് ലഭിച്ചത്.
കാര്‍ഷിക റിപ്പോര്‍ട്ടിങ്, പബ്ലിഷിങ്, ബ്രോഡ്കാസ്റ്റിങ് വിഭാഗങ്ങളില്‍ ജേണലിസ്റ്റ് ഓഫ് ദി ഇയര്‍, അഡ്വര്‍ടൈസിങ്, പി.ആര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് വിഭാഗങ്ങളിലും ഐഐഎംസിഎഎ അവാര്‍ഡുകള്‍ സമ്മാനിച്ചു.
Content Highlights: IIMCAA Award-muhammad sabith-mathrubhumi