ആൽപ്പാറ വ്യൂ പോയിന്റിൽ കാൽവഴുതി കൊക്കയിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

ഇടുക്കി: പാൽക്കുളം മേടിന് സമീപമുള്ള ആൽപ്പാറ വ്യൂ പോയിന്റിൽ കാൽവഴുതി കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. ആൽപ്പാറ വെട്ടിക്കൽ ആൽബിൻ ദേവസ്യ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്.
പുലർച്ചെ മറ്റ് രണ്ട് ബന്ധുക്കൾക്കൊപ്പം വ്യൂ പോയിന്റ് സന്ദർശിക്കാനെത്തിയതായിരുന്നു ആൽബിൻ. ഫോട്ടോയെടുത്ത ശേഷം തിരികെ ഇറങ്ങുന്നതിനിടെ, കുത്തനെയുള്ള പാറക്കെട്ടിലൂടെ ഇറങ്ങാൻ ശ്രമിച്ച ആൽബിൻ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് ഇടുക്കിയിൽനിന്ന് എത്തിയ ഫയർഫോഴ്സും കഞ്ഞിക്കുഴി പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഗുരുതരമായി പരിക്കേറ്റ ആൽബിനെ ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കഞ്ഞിക്കുഴി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Youth dies after slipping into a gorge at Alpara Viewpoint near Palkulam Medu, Idukki., The victim has been identified as Albin Devassy from Vettickal, Alpara., Accident occurred while trying to climb down a steep rock after taking photos with relatives., Fireforce, Kanjikuzhi police, and locals conducted rescue operations, but life could not be saved., Kanjikuzhi police have registered a case and initiated an investigation.