ആയിരുന്നു, പിന്നെ ഭൗതികവാദത്തിലേക്ക് മാറി: ആര്‍എസ്എസ് ബന്ധം തള്ളാതെ എസ്.ആര്‍.പി
തിരുവനന്തപുരം: സ്‌കൂള്‍ പഠനകാലത്ത് ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. 15 വയസുവരെ താന്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നും 16-ാം വയസുമുതല്‍ ഭൗതികവാദത്തിലേക്ക് മാറിയെന്നും എസ്. രാമചന്ദ്രന്‍ പിള്ള പറയുന്നു.
എസ്. രാമചന്ദ്രന്‍ പിള്ള ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ശാഖാ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ശിക്ഷക് എന്ന സ്ഥാനം വഹിച്ചിരുന്നുവെന്നും ജന്മഭൂമിയില്‍ ലേഖനം വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സങ്കുചിതമായ ദേശീയ ബോധത്തേക്കാള്‍ മനുഷ്യത്വം എന്ന വിശാല ആശയമാണ് തനിക്ക് ബോധ്യപ്പെട്ടതെന്നും എസ്. രാമചന്ദ്രന്‍ പിള്ള പറയുന്നു. ഈയൊരു കാഴ്ചപ്പാടിലാണ് ആര്‍എസ്എസ് ബന്ധം ഉപേക്ഷിക്കുന്നത്. തുടര്‍ന്ന് ഇടത് ആശയങ്ങളോട് അടുക്കുകയും 18-ാം വയസുമുതല്‍ താന്‍ പാര്‍ട്ടി അംഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 64 വര്‍ഷമായി താന്‍ പാര്‍ട്ടി അംഗമാണെന്നും എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
Content Highlights: I was an RSS worker in my past: S Ramachandran Pillai
Content Highlights: