പമ്പയാറ്റിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ തലയോട്ടി കണ്ടെത്തി

ചെങ്ങന്നൂർ: പമ്പയാറ്റിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ തലയോട്ടിയും തുണിക്കഷണങ്ങളും കണ്ടെത്തി. കല്ലിശ്ശേരിയിലുള്ള റെയിൽവേ പാലത്തിന് താഴെ നിന്നാണ് ലഭിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നദിയിൽ ചൂണ്ടയിടാനെത്തിയവർക്കാണ്‌ ചാക്കുകെട്ട് ലഭിച്ചത്. തുടർന്ന് ഇവർ കരയ്ക്കെത്തിച്ച് തുറന്ന് നോക്കിയപ്പോഴാണ് തലയോട്ടിയും മറ്റും കണ്ടത്. ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരും എത്തിയിട്ടുണ്ട്.

Content Highlights: A human skull was discovered in a sack under the Kallissery railway bridge in the Pamba River.