കേരളത്തില്‍ ഡീസലും 'സെഞ്ച്വറി' കടന്നു: അഞ്ച് വര്‍ഷത്തിനിടെ വില ഇരട്ടിയായി

പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയിലെ കൊള്ള തുടരുന്നു. പതിവ് പോലെ ഇന്നും വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 38 പൈസയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 17 ദിവസത്തിനിടെ പെട്രോളിന് രണ്ട് രൂപ 99 പൈസയും ഡീസലിന് നാല് രൂപ 55 പൈസയുമാണ് വര്‍ധിപ്പിച്ചത്.

ഇതോടെ കേരളത്തിലും ഡീസല്‍ വില നൂറ് കടന്നു. തിരുവനന്തപുരം പാറശാലയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 11 പൈസയും ഇടുക്കി പൂപ്പാറയില്‍ 100.05 രൂപയുമാണ് വില ഈടാക്കുന്നത്. 

അഞ്ച് വര്‍ഷം കൊണ്ട് ഡീസല്‍ വില ഇരട്ടിയായി വര്‍ധിച്ചു. 2016 ജനുവരിയില്‍ 50 രൂപയില്‍ താഴെയായിരുന്നു ഒരു ലിറ്റര്‍ ഡീസലിന്റെ വില

കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 104.57 രൂപയും ഡീസലിന് 98.14 രൂപയുമായി. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഡീസലിന് 99.83 രൂപയും. പെട്രോളിന് 106.39 രൂപയുമാണ് വില.

ഇന്ധന വില ദിവസവും വര്‍ധിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Content highlights: petrol price hiked again

Content Highlights: