ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദം: വ്യാഴാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

ഫോട്ടോ: അഖില്‍.ഇ.എസ്/മാതൃഭൂമി
ഫോട്ടോ: അഖില്‍.ഇ.എസ്/മാതൃഭൂമി

തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍  ശക്തികൂടിയ ന്യൂനമര്‍ദ്ദം  ഒഡിഷ-   തീരത്തിനും മുകളിലായി നിലനില്‍ക്കുന്നു. അടുത്ത 12  മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദ്ദമായി  ഒഡിഷ - ഛത്തിസ്ഗര്‍ മേഖലയിലുടെ പടിഞ്ഞാറു - വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാനാണ്  സാധ്യത.

മണ്‍സൂണ്‍ പാത്തി  അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതായും  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.


 

Content Highlights: Heavy rain is likely in the state till Thursday