ശബരിമലയില്‍ പോലീസ് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നത് എന്ത് അടിസ്ഥാനത്തില്‍- ഹൈക്കോടതി

#ബിനില്‍ \ മാതൃഭൂമി ന്യൂസ്‌
File Photo: Mathrubhumi
File Photo: Mathrubhumi

കൊച്ചി: ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ സംസ്ഥാന സര്‍ക്കാരിനും പോലീസിനുമെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ശബരിമലയില്‍ എന്ത് അധികാരത്തിന്റെ പേരിലാണ് പോലീസ് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും കോടതി പറഞ്ഞു. വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റില്‍ പരസ്യങ്ങള്‍ നല്‍കിയതിനേയും കോടതി വിമര്‍ശിച്ചു.

ക്ഷേത്ര കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആണെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് പോലീസും സര്‍ക്കാരും ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നത്, വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തുന്നത് ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെയാണോയെന്നും കോടതി ചോദിച്ചു. ശബരിമലയില്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്ന് കോടതി പറയുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ വിശദീകരണം ഈ വിഷയത്തില്‍ നല്‍കേണ്ടി വരും.

അതേസമയം വെര്‍ച്വല്‍ ക്യൂ സംവിധാനം 2011 മുതല്‍ ഏര്‍പ്പെടുത്തിയതാണെന്നും തിരക്ക് നിയന്ത്രിക്കുകയെന്ന നല്ല ഉദ്ദേശത്തോടെയാണ് സംവിധാനം നടപ്പിലാക്കിവരുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടോയെന്ന ചോദ്യമാണ് ഹൈക്കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റില്‍ പരസ്യങ്ങള്‍ നല്‍കുന്നതിനേയും കോടതി വിമര്‍ശിച്ചു.

Content Highlights: HC on virtual queue in sabarimala

Content Highlights: