തിരുവനന്തപുരത്ത് വിദ്യാർഥിനിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു

Representative Image| Photo: Canva.com
Representative Image| Photo: Canva.com

കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് വിദ്യാർഥിനിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം വെട്ടിയറ എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. 

വിദ്യാർത്ഥിനി കൊട്ടിയം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ ആശുപത്രി അധികൃതർ രോ​ഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പിനെ അറിയിക്കുകയായിരുന്നു.

Content Highlights: h1n1 confirmed for student thiruvananthapuram