ഗുരുവായൂർ ക്ഷേത്രത്തിൽ ബാരിക്കേഡ് തട്ടി 10 വയസ്സുകാരന്റെ കണ്ണിന് പരിക്ക്

#ന്യൂസ് ഡെസ്‌ക്
കണ്ണിനു മുറിവേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന അനിവ്
കണ്ണിനു മുറിവേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന അനിവ്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴുത് പുറത്തുകടക്കുന്നതിനിടെ സ്റ്റീൽ ബാരിക്കേഡ് തട്ടി പത്തുവയസ്സുകാരന്റെ കണ്ണിന് പരിക്കേറ്റു. പാലക്കാട് ആലത്തൂർ എടാപറമ്പിൽ അറുമുഖന്റെ മകൻ അനിവിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അനിവിന് ശസ്ത്രക്രിയ വേണ്ടിവന്നു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.

നേരത്തേ ചെയ്ത അഹസ്സ് വഴിപാടിന്റെ പ്രസാദം വാങ്ങാനെത്തിയതായിരുന്നു. ദർശനം കഴിഞ്ഞ് ഭഗവതീക്ഷേത്രം വഴി പുറത്തുകടക്കുമ്പോൾ അവിടത്തെ സ്റ്റീൽ വരിയുടെ കമ്പിയാണ് കണ്ണിൽ തട്ടിയത്. അങ്കമാലിയിലെ കണ്ണാശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Content Highlights: A 10-year-old boy sustained an eye injury from a steel barrier at Guruvayoor Temple. He has undergone surgery and is recovering. Learn more about the incident.