അരിക്ക് വില കൂടും, ജിഎസ്ടി നാളെ മുതല്‍ പ്രാബല്യത്തില്‍; ആശയക്കുഴപ്പത്തില്‍ വ്യാപാരികള്‍

തിരുവനന്തപുരം: അരി ഉള്‍പ്പെടെയുള്ള ധാന്യവര്‍ഗങ്ങളുടെ വില്പനയ്ക്ക് ജിഎസ്ടി ചുമത്താനുള്ള തീരുമാനം തിങ്കളാഴ്ച പ്രാബല്യത്തില്‍ വരും. തൈരിനും മോരിനും നാളെ മുതല്‍ ജിഎസ്ടി ബാധകമായിരിക്കും. 47ആം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
പാക്കറ്റുകളിലാക്കി ലേബലുകളൊട്ടിച്ച് വില്‍പ്പന നടത്തുന്ന അരിക്കാണ് ജൂലായ് 18 മുതല്‍ അഞ്ച് ശതമാനം ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നത്.
അതേസമയം, ഏതെല്ലാം ഭക്ഷ്യവസ്തുക്കള്‍ക്ക് ഇത് ബാധകമാകുമോ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. വ്യാപാരികള്‍ സംശയം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വ്യക്തത തേടി സംസ്ഥാനം ജിഎസ്ടി വകുപ്പിന് കത്തയച്ചു. ഇക്കാര്യത്തില്‍ വൈകീട്ടോടെ മറുപടി കിട്ടുമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Content Highlights: GST Rate Hike on Milk, Rice, Curd, Other Items from july 18