സനാതനധർമപീഠം ചെയർ ശിലാസ്ഥാപനത്തിനായി ഗവർണർ ഇന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ; പ്രതിഷേധിക്കാൻ SFI

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബുധനാഴ്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെത്തും. സനാതന ധര്‍മ പീഠം ചെയറിന്റെ ശിലാസ്ഥാപനത്തിനായാണ് എത്തുന്നത്. കാലിക്കറ്റിലെത്തുന്ന സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുമെന്ന് എസ്.എഫ്.ഐ. അറിയിച്ചു. ആരോഗ്യസര്‍വകലാശാല വി.സിയായി മോഹനന്‍ കുന്നുമ്മലിനെ വീണ്ടും നിയമിച്ചതിനെതിരെയാണ് പ്രതിഷേധം.
ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധുയരുമെന്നതിനാല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എസ്.എഫ്.ഐയുടെ പ്രതിഷേധം പോലീസ് തടയും. ഗവര്‍ണര്‍ക്കെതിരെ ചൊവ്വാഴ്ച എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ സര്‍വകലാശാലാ ക്യാമ്പസില്‍ ബാനര്‍ കെട്ടി പ്രതിഷേധിച്ചിരുന്നു. പോലീസ് എത്തിയാണ് ബാനര്‍ അഴിപ്പിച്ചത്.
Content Highlights: Kerala governor Arif Mohammad Khan will arrive Calicut university today. SFI will protest