ഗൂഗിൾ മാപ്പ് നോക്കിയെത്തി, കണ്ടെയ്നർ ലോറി വളവിൽ കുടുങ്ങി; ഗതാഗതം സ്തംഭിച്ചത് ഒരുമണിക്കൂറോളം

ഗൂഗിൾ മാപ്പ് നോക്കി മുവാറ്റുപുഴയ്ക്ക് എളുപ്പവഴിയിലൂടെയെത്തിയ കണ്ടെയ്‌നര്‍ ലോറി കൂത്താട്ടുകുളം മഹാദേവ ക്ഷേത്രവളവില്‍ കുടുങ്ങിയ നിലയില്‍.
ഗൂഗിൾ മാപ്പ് നോക്കി മുവാറ്റുപുഴയ്ക്ക് എളുപ്പവഴിയിലൂടെയെത്തിയ കണ്ടെയ്‌നര്‍ ലോറി കൂത്താട്ടുകുളം മഹാദേവ ക്ഷേത്രവളവില്‍ കുടുങ്ങിയ നിലയില്‍.

കൂത്താട്ടുകുളം(എറണാകുളം): ഗൂഗിൾ മാപ്പ് നോക്കി കോട്ടയം ഭാഗത്തുനിന്നും മൂവാറ്റുപുഴയ്ക്ക് പോവുകയായിരുന്ന വലിയ കണ്ടെയ്നർ ലോറി കൂത്താട്ടുകുളം ഹൈസ്കൂൾ റോഡിൽ ശിവക്ഷേത്രത്തിന് സമീപത്തുള്ള വളവിൽ കുരുങ്ങി. ബുധനാഴ്ച രാത്രി 12-നാണ് സംഭവം.

ഗൂഗിൾ മാപ്പിൽ കൂത്താട്ടുകുളത്തു നിന്നും മൂവാറ്റുപുഴയ്ക്കുള്ള എളുപ്പവഴി വീതികുറഞ്ഞ് വളവുകളോടുകൂടിയ ഹൈസ്കൂൾ-ശിവക്ഷേത്രം റോഡാണ്.

ക്ഷേത്രമതിലിനോട് ചേർന്നുള്ള വലിയ വളവിൽ വാഹനം തിരിക്കാനാകാതെ കുടുങ്ങി. കണ്ടെയ്നറിന്റെ മുൻഭാഗം തിരിഞ്ഞതിനുശേഷമാണ് ഡ്രൈവർക്ക് വണ്ടി മുന്നോട്ടുപോകുകയില്ല എന്ന് മനസ്സിലായത്. ഒരു മണിക്കൂറോളം ഗതാഗതം പൂർണമായും സ്തംഭിച്ചു. ബൈക്ക്, കാർ യാത്രക്കാരും നാട്ടുകാരും സഹായിച്ചാണ് വാഹനം നീക്കാൻ കഴിഞ്ഞത്.

Content Highlights: google map based driving container lorry trapped in turning