എസ്എൻഡിപി വെള്ളാപ്പള്ളിയുടെ പണത്തിന് കീഴിൽ; പത്മ പുരസ്കാരം നൽകി അതിന്റെ വില കളഞ്ഞു- ഗോകുലം ഗോപാലൻ

തിരുവനന്തപുരം: എസ്എൻഡിപി യോഗം വെള്ളാപ്പള്ളി നടേശന്റെ പണത്തിന് കീഴിലാണെന്ന ആരോപണവുമായി ഗോകുലം ഗോപാലൻ. പണവും സ്വാധീനവും ഉപയോഗിച്ചാണ് വെള്ളാപ്പള്ളി കസേര നിലനിർത്തുന്നതെന്നും വെള്ളാപ്പള്ളി നൽകുന്ന പണം വാങ്ങി ആസ്വദിക്കുന്നവർക്ക് മാത്രമേ അദ്ദേഹത്തോടൊപ്പം പ്രസിഡന്റായോ സെക്രട്ടറിയായോ നിൽക്കാൻ കഴിയൂ എന്നും അദ്ദേഹം വിമർശിച്ചു.
ന്യായമായ രീതിയിൽ ആരെങ്കിലും എതിർപ്പ് പ്രകടിപ്പിച്ചാൽ കമ്മിറ്റി പിരിച്ചുവിട്ട് അവിടെ അഡ്മിനിസ്ട്രേറ്റർ ഭരണം കൊണ്ടുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വെള്ളാപ്പള്ളി നടേശന് പത്മ പുരസ്കാരം നൽകിയത് ആ പുരസ്കാരത്തിന്റെ വില ഇല്ലാതാക്കിയെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. വെള്ളാപ്പള്ളി ഒരു ദുഷ്ട രാജാവാണെന്നും അണികൾക്ക് അവകാശപ്പെട്ട സ്വത്തുക്കളും മറ്റും വെള്ളാപ്പള്ളി ഒറ്റയ്ക്ക് അനുഭവിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: Gokulam Gopalan claims SNDP Yogam is under the financial control of Vellappally Natesan., Allegations of undemocratic committee dissolutions and administrator rule., Criticism regarding the Padma award conferred upon Vellappally Natesan., Accusations of personal exploitation of SNDP organizational assets.