വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട് വൻ ദുരൂഹത, മുഴുവൻ സത്യങ്ങളും പുറത്തുവരണം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പി.രാജീവ്

#ന്യൂസ് ഡെസ്ക്
പി.രാജീവ് |ഫോട്ടോ:മാതൃഭൂമി
പി.രാജീവ് |ഫോട്ടോ:മാതൃഭൂമി

എറണാകുളം: ജിഎൻഎ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അടിയന്തരമായി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഎം നേതാവ് പി. രാജീവ് ആവശ്യപ്പെട്ടു. സംസ്ഥാന മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിന്റെ തുടർപ്രശ്നങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട് വലിയ ദുരൂഹതകളാണ് നിലനിൽക്കുന്നത്. ജിഎൻഎ എങ്ങനെ, ആരുവഴി വന്നു എന്നതും, ആദ്യം നിശ്ചയിച്ച നിരക്കിൽ പിന്നീട് മാറ്റങ്ങൾ വന്നത് എങ്ങനെയെന്നും അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. ഓരോരുത്തരെ കാണുമ്പോഴും നിരക്കിൽ മാറ്റമുണ്ടായോ എന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് പി. രാജീവ് പറഞ്ഞു.

കരാർ ഇതുവരെ ഒപ്പിട്ടിട്ടില്ലാത്തതിനാൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന വാദത്തെയും പി. രാജീവ് വിമർശിച്ചു. ഒരു ഫുട്ബോൾ താരം വരുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനി ടെൻഡർ വിളിച്ചില്ലെന്ന് ആരോപിച്ചുപോലും അന്വേഷണത്തിന് അനുമതി നൽകുന്ന സാഹചര്യമാണ് നിലവിലുള്ളത്. അത്തരമൊരു സാഹചര്യത്തിൽ, ചട്ടങ്ങളും റെഗുലേഷനുകളും മറികടന്ന് യാതൊരു അംഗീകാരവുമില്ലാത്ത വൈദ്യുതി വാങ്ങലിന് മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനമെടുത്തുവെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ഗൗരവമുള്ളതാണെന്ന് പി. രാജീവ് പറഞ്ഞു.

പിന്നീട് കരാർ ഇല്ലെന്ന് പറഞ്ഞ് പിന്മാറിയതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പുറത്തുവിട്ട വിവരങ്ങൾ വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്. പുറത്തുവന്ന കാര്യങ്ങൾ ദുരൂഹതകളുടെ ചെറിയൊരു അംശം മാത്രമാണെന്നും, ഇതിന് പിന്നിലെ മുഴുവൻ സത്യങ്ങളും പുറത്തുകൊണ്ടുവരാൻ എത്രയും വേഗം ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പി. രാജീവ് ആവശ്യപ്പെട്ടു.

https://youtu.be/Scan9DwwY2A

Content Highlights: CPM Central Committee member P. Rajeeve demanded a judicial inquiry into the GNA power contract controversy., Raised concerns over lack of collective responsibility in the state cabinet., Questioned the opacity in rate changes and the Chief Minister's unilateral decision-making., Criticized the dismissal of the need for an investigation simply because the contract was not signed.