തൊട്ടിലാട്ടത്തിൻ്റെ തൊട്ടിയടർന്ന് വീണു; വിദ്യാർഥിക്ക് പരിക്ക്

അപകടത്തിനിടയാക്കിയ തൊട്ടിലാട്ടം
അപകടത്തിനിടയാക്കിയ തൊട്ടിലാട്ടം

കോട്ടയം: തൊട്ടിലാട്ടത്തിന്റെ തൊട്ടിയുടെ വാതിൽ അടർന്നു വീണ് താഴെ നിന്നിരുന്ന വിദ്യാർത്ഥിക്ക് പരിക്ക്. ചങ്ങനാശ്ശേരി മെട്രോപൊളിട്ടൻ പള്ളി തിരുനാളിൻ്റെ ഭാഗമായി ഒരുക്കിയ തൊട്ടിലാട്ടത്തിൻ്റെ തൊട്ടിയാണ് അടർന്ന് വിദ്യാർഥിയുടെ തലയിലേക്ക്  വീണത്. 

പ്ലസ് വൺ വിദ്യാർഥി അലൻ ബിജുവിനാണ് പരിക്കേറ്റത് . കാക്കാംതോട്  സ്വദേശിയാണ്. സുരക്ഷ വീഴ്ചയെ തുടർന്ന് ഓപ്പറേറ്ററെ  പോലീസ് കസ്റ്റഡിയിലെടുത്തു

Content Highlights: Giant wheel door collapsed during church festival student injured