ഏറുമാടത്തിൽനിന്ന് വീണു; വനത്തിനുള്ളിൽ വാച്ചർ ബോധരഹിതനായി കിടന്നത് ആറ് മണിക്കൂർ

മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ വനം കാവലിനിടയിൽ വീണ് വാച്ചർക്ക് കാലിന് ഗുരുതര പരിക്കേറ്റു. കാന്തല്ലൂർ ചമ്പക്കാട് ഉന്നതിയിലെ ടി.എൻ.നിഖിലി (32)നാണ് പരിക്കേറ്റത്. വനത്തിനുള്ളിൽ ആറ് മണിക്കൂറാണ് നിഖിൽ ബോധരഹിതനായി കിടന്നത്.
ശനിയാഴ്ച രാത്രി 8.30-നാണ് അപകടം ഉണ്ടായത്. വണ്ണാന്തുറൈ ഒ.പി.ക്ക് ഒരു കിലോമീറ്റർ അകലെയുള്ള ഏറുമാടത്തിൽ കയറവെ ഏണിയിലെ കമ്പ് ഒടിഞ്ഞു താഴെ വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ബോധരഹിതനായി. പുലർച്ച മൂന്നോടെയാണ് ബോധം തെളിച്ചത്.
തുടർന്ന് മൊബൈൽ ഫോണിലൂടെ മറ്റുളളവരെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി വിദഗ്ധ ചികിത്സക്കായി ഉടുമൽപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: A forest watcher was severely injured after falling from a tree house in Chinnar Wildlife Sanctuary