നരഭോജിക്കടുവയുടെ മുന്നില്‍പ്പെട്ടെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ ജയസൂര്യ

മാനന്തവാടി: ചാടിവന്ന നരഭോജിക്കടുവയുടെ മുന്നില്‍പ്പെട്ടെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജയസൂര്യ. ഞായറാഴ്ച രാവിലെ 11-ഓടെയായിരുന്നു സംഭവം.
രാധയ്ക്കുനേരേ കടുവയുടെ ആക്രമണമുണ്ടായ സ്ഥലത്തുനിന്ന് ഏകദേശം നാനൂറുമീറ്റര്‍ മാറിയാണ് ജയസൂര്യ കടുവയ്ക്കുമുന്നിലകപ്പെട്ടത്. മയക്കുവെടി വെക്കുന്നതിനിടെ കടുവ ജയസൂര്യക്കും സംഘത്തിനുംനേരേ ചാടിവരുകയായിരുന്നു. കൈയിലുള്ള ഷീല്‍ഡുകൊണ്ടാണ് കടുവയെ പ്രതിരോധിച്ചത്. കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്കുമുകളിലാണ് ജയസൂര്യ വീണത്. കടുവ ഒഴിഞ്ഞുമാറിപ്പോയതിനാലാണ് വലിയ ദുരന്തമൊഴിവായത്.
ജയസൂര്യയുടെ വലതുകൈക്കും പുറത്തും പരിക്കുണ്ട്. ജയസൂര്യ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചിട്ട് രണ്ടുകൊല്ലം പൂര്‍ത്തിയാവാന്‍ പോകുന്നതേയുള്ളൂ. നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ വെള്ളമുണ്ട സെക്ഷനില്‍ ജോലിചെയ്തിരുന്ന ഇദ്ദേഹം ആറുമാസംമുന്‍പാണ് നോര്‍ത്ത് വയനാട് ആര്‍.ആര്‍.ടി. (റാപ്പിഡ് റെസ്‌പോണ്‍സ് ടീം)യുടെ ഭാഗമായത്. തവിഞ്ഞാല്‍ മക്കിമല സ്വദേശിയാണ്.
Content Highlights: A beat forest officer narrowly escaped a man-eating tiger attack in Wayanad, sustaining injuries