51937 കോടി രൂപയുടെ ആസ്തി, ഏറ്റവും സമ്പന്നനായ മലയാളി യൂസഫലി; പട്ടിക പുറത്തുവിട്ട് ഫോബ്സ്

എം.എ. യൂസഫലി | Photo: Mathrubhumi
എം.എ. യൂസഫലി | Photo: Mathrubhumi

ന്യൂഡൽഹി: ഇന്ത്യൻ സമ്പന്നരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ട് ഫോബ്സ്. മുകേഷ് അംബാനിയാണ് പട്ടികയുടെ തലപ്പത്ത്. 105 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. മലയാളികളിൽ എം.എ. യൂസഫലിയാണ് ഒന്നാമത്. 51937 കോടി രൂപയുടെ (5.85 ബില്യൺ ഡോളർ) ആണ് യൂസഫലിയുടെ ആസ്തി. മൂത്തൂറ്റ് കുടുംബമാണ് സമ്പന്ന മലയാള കുടുംബം.

ഫോബ്സ് പട്ടികയിൽ ഇടംനേടിയ മലയാളികൾ
മുത്തൂറ്റ് കുടുംബം - 10.4 ബില്യൺ ഡോളർ
എം.എ. യൂസഫലി - 5.85 ബില്യൺ ഡോളർ
ജോയ് ആലുക്കാസ് - 5.3 ബില്യൺ ഡോളർ
സണ്ണി വർക്കി - 4 ബില്യൺ ഡോളർ
ക്രിസ് ഗോപാലകൃഷ്ണൻ - 3.7 ബില്യൺ ഡോളർ
പിഎൻസി മേനോൻ - 3.6 ബില്യൺ ഡോളർ
ടി.എസ്. കല്യാണരാമൻ - 3.25 ബില്യൺ ഡോളർ

Content Highlights: Forbes India Rich List 2024: Mukesh Ambani Leads