കൊച്ചി മരടില്‍ ഹോട്ടലിന് തീപ്പിടിച്ചു

ഹോട്ടലിന് തീപ്പിടിച്ചപ്പോള്‍
ഹോട്ടലിന് തീപ്പിടിച്ചപ്പോള്‍

കൊച്ചി: മരടില്‍ ഫോറം മാളിന് സമീപമുള്ള എംപയര്‍പ്ലാസ ഹോട്ടലിന് തീപ്പിടിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു.

ഹോട്ടലിന്റെ അടുക്കളഭാഗത്താണ് തീ ആദ്യം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് തീ സമീപത്തെ പോസ്റ്റിലേക്ക് പടര്‍ന്നു. വലിയ തീപ്പിടിത്തമാണുണ്ടായതെങ്കിലും ആളപായമുണ്ടായിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.  


 

Content Highlights: Fire at Kochi`s Empire Plaza Hotel