തിരുവനന്തപുരത്തെ ഹൈലാൻഡ് ഹോട്ടലിൽ തീപ്പിടിത്തം; താമസക്കാരെ ഒഴിപ്പിച്ചു

#ന്യൂസ് ഡെസ്ക്
തീപ്പിടുത്തമുണ്ടായ ഹോട്ടലില്‍ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ | Photo: screengrab/mathrubhumi news
തീപ്പിടുത്തമുണ്ടായ ഹോട്ടലില്‍ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ | Photo: screengrab/mathrubhumi news

തിരുവനന്തപുരം: തമ്പാനൂരിലെ ഹൈലാൻഡ് ഹോട്ടലിൽ തീപ്പിടിത്തം. ഹോട്ടലിന്റെ ആറാം നിലയിലാണ് തീ പടർന്നത്. അടുക്കള ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക സൂചന. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ അധികൃതർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.

തീപ്പിടിത്തമുണ്ടായ സമയത്ത് ഹോട്ടലിലുണ്ടായിരുന്ന താമസക്കാരെ ഉദ്യോഗസ്ഥർ സുരക്ഷിതമായി പുറത്തെത്തിച്ചു. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Content Highlights: Fire originated on the sixth floor of Highland Hotel, Thampanoor., Preliminary reports suggest the fire started in the kitchen area., Three fire units are currently managing the situation., All hotel guests were safely evacuated with no casualties reported