ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങള്‍ കീഴടങ്ങി

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ് പ്രതി പൂക്കോയ തങ്ങള്‍ ഹോസ്ദുര്‍ഗ്ഗ്  കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ |ഫോട്ടോ:രാമനാഥ് പൈ
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ് പ്രതി പൂക്കോയ തങ്ങള്‍ ഹോസ്ദുര്‍ഗ്ഗ് കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ |ഫോട്ടോ:രാമനാഥ് പൈ

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി. കാസര്‍കോട് ഹൊസ്ദുര്‍ഗ് കോടതിയിലാണ് കീഴടങ്ങിയത്. ജ്വല്ലറി മാനേജിങ് ഡയറക്ടറാണ് പൂക്കോയ തങ്ങള്‍. പോലീസ് ഇയാള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഒമ്പത് മാസമായി ഒളിവിലായിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ പൂക്കോയ തങ്ങളടെ മകന്‍ ഹിഷാമിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

കേസില്‍ മഞ്ചേശ്വരം മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ എം.സി.കമറുദ്ദീനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ അദ്ദേഹം ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. കമറുദ്ദീനെ പിടികൂടിയതിന് പിന്നാലെയാണ് ടി.കെ.പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രവര്‍ത്ത സമിതി അംഗമായിരുന്നു അദ്ദേഹം. 

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ചെയര്‍മാനായിരുന്നു കമറുദ്ദീന്‍. ജ്വല്ലറിയുടെ കാസര്‍കോട് ശാഖയിലേക്ക് 749 പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 77 കേസുകളോളം ഇവരുടെ പേരിലുണ്ട്.

Content Highlights: