കത്തിക്കലിനൊപ്പമല്ല: 'പ്രതിഷേധിച്ച്' ഒന്നല്ല രണ്ട് മാസത്തെ ശമ്പളം നല്‍കുമെന്ന് അധ്യാപകന്റെ കുറിപ്പ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അധ്യാപകരുടെ ഒരു മാസത്തെ ശമ്പളം പിടിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെയുള്ള ഒരു വിഭാഗം അധ്യാപകരുടെ പ്രതിഷേധത്തിനെതിരെ തുറന്ന പ്രതികരണവുമായി അധ്യാപകനായ സുബാഷ് കെ പുത്തൂര്‍ രംഗത്ത്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പ്രതികരണം രേഖപ്പെടുത്തിയതിനൊപ്പം തന്റെ രണ്ട് മാസത്തൈ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്നും സുബാഷ് വ്യക്തമാക്കി. 

സര്‍ക്കാരിന്റെ ഉത്തരവ് കത്തിച്ചു കളഞ്ഞു കൊണ്ടാണ് അധ്യാപകര്‍ പ്രതിഷേധിച്ചത്. എന്നാല്‍ തന്റെ സംഘടനയില്‍ പെട്ടവരുടെ പ്രതിഷേധനടപടിയോട് തനിക്ക് ഒരിക്കലും യോജിക്കാനാവില്ലെന്ന് സുബാഷ് പോസ്റ്റില്‍ പറയുന്നു. ഈയവസരത്തില്‍ രാഷ്ട്രീയമല്ല നോക്കേണ്ടതെന്നും പ്രതിപക്ഷമാണ് എന്ന കാരണം കൊണ്ട് എല്ലാം എതിര്‍ക്കുക എന്ന നിലപാട് നിലപാട് ശരിയല്ലെന്നും അദ്ദേഹം പറയുന്നു. ശമ്പളം സര്‍ക്കാരിന് നല്‍കിയാല്‍ വഞ്ചിക്കപ്പെട്ടേക്കും എന്ന് തോന്നലുളളവര്‍ പാവപ്പെട്ട കുടുംബത്തെ കണ്ടെത്തി അവര്‍ക്ക് സഹായം നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. 

കോവിഡ് വ്യാപനം അമേരിക്കയിലേത് പോലെ കേരളത്തിലും ആയിരുന്നെങ്കില്‍ ശമ്പളം എണ്ണി വാങ്ങാന്‍ നമ്മളുണ്ടാവില്ലായിരുന്നുവെന്നും പ്രളയകാലം പല ഉദ്യോഗസ്ഥരും സുവര്‍ണകാലമാക്കിയിട്ടുണ്ടാവാമെന്നും സുബാഷ് പോസ്റ്റില്‍ പറയുന്നു. അധ്യാപകരെ സംബന്ധിച്ച് സാമൂഹിക പ്രതിബദ്ധത കാണിക്കേണ്ട സമയമാണെന്നും അധ്യാപകരോടുള്ള ആദരവ് ഈ സമൂഹത്തില്‍ എന്നും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നതായും സുബാഷ് പറയുന്നു. കണ്ണൂര്‍ ചെക്കിക്കുളം രാധാകൃഷ്ണ യുപി സ്‌കൂളിലെ അധ്യാപകനാണ് ഇദ്ദേഹം. 

സുബാഷ് കെ പുത്തൂരിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

Content Highlights: