നാലു വയസ്സായ കുട്ടിക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി

കുട്ടിക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്ന്
കുട്ടിക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്ന്

തിരുവനന്തപുരം: പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തതായി പരാതി. പെരുമാതുറ സ്വദേശിയായ നാലു വയസ്സുകാരനാണ് കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തത്.

പനിയും ചുമയുമായി ചികിത്സ തേടിയ കുട്ടിക്കാണ് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് മരുന്ന് നല്‍കിയത്. കുട്ടിക്ക് ഒരു ഡോസ് മരുന്ന് കൊടുത്തതിനുശേഷമാണ് കാലാവധി കഴിഞ്ഞ വിവരം വീട്ടുകാര്‍ അറിയുന്നത്.

ഉടന്‍തന്നെ വീട്ടുകാര്‍ ആശുപത്രിയിലെത്തി വിവരം പറഞ്ഞു. സംഭവത്തില്‍ വീട്ടുകാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആരോഗ്യമന്ത്രി, ജില്ലാ കളക്ടര്‍,തുടങ്ങിവര്‍ക്ക് പരാതി നല്‍കി. പരാതി വന്ന ഉടന്‍ തന്നെ സ്റ്റോക്ക് പരിശോധിച്ചു.

സപ്ലൈകോയില്‍ നിന്നും ലോക്കല്‍ പര്‍ച്ചേസ് ചെയ്യുന്ന മരുന്നാണിത്. പരിശോധനയില്‍ ഇത്തരത്തില്‍ കാലാവധി കഴിഞ്ഞ മരുന്ന് കണ്ടെത്തിയിട്ടില്ല എന്ന് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഡയറക്ടറേറ്റില്‍ നിന്നും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. 

Content Highlights: Expired Medicine Given at Perumathura Health Centre, Complaint FiledExpired Medicine Given at Peruma