എക്സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് സീറാം സാംബശിവ റാവു തെറിച്ചു; നടപടി വകുപ്പിലെ തർക്കങ്ങൾക്ക് പിന്നാലെ

തിരുവനന്തപുരം: എക്സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് സീറാം സാംബശിവ റാവുവിനെ മാറ്റി. ബാർ ലൈസൻസ് അനുവദിച്ചത് ഉൾപ്പെടെയുള്ള വിവാദങ്ങൾക്ക് പിന്നാലെയാണ് നടപടി.
ഷെഡ്യൂൾഡ് കാസ്റ്റ്, ഷെഡ്യൂൾഡ് ട്രൈബ് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് സ്പെഷൽ സെക്രട്ടറിയായാണ് സാംബശിവ റാവുവിന് പുതിയ നിയമനം നൽകിയിട്ടുള്ളത്. അഡീഷണൽ എക്സൈസ് കമ്മിഷണർക്കാണ് എക്സൈസ് കമ്മിഷണറുടെ അധികച്ചുമതല നൽകിയിരിക്കുന്നത്.
എക്സൈസ് മന്ത്രി എം. ലിജുവിന് സീറാം സാംബശിവറാവുവിന്റെ നിലപാടുകളോട് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതാണ് സ്ഥാനംതെറിക്കുന്നതിലേക്ക് നയിച്ചത്.
Content Highlights: Excise Commissioner Sreeram Sambasiva Rao transferred from his post., Action taken following controversies including bar license approvals and departmental disputes., Appointed as Special Secretary for Scheduled Castes and Scheduled Tribes Development Department., Additional Excise Commissioner given interim charge., Friction with Excise Minister M Liju led to the removal.