കുളിക്കാൻ ഇറങ്ങിയ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു; സംഭവം ഏറ്റുമാനൂരിൽ

ഏറ്റുമാനൂർ (കോട്ടയം): ഏറ്റുമാനൂർ ടൗണിൽ നഗരസഭാ മന്ദിരത്തിന് സമീപം ചിറക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പാമ്പാടി മീനടം സ്വദേശി ജോജു(39)വാണ് മരിച്ചത്.
കുളിക്കുന്നതിനിടയിൽ കുളത്തിന്റെ മധ്യഭാഗത്തേക്ക് നീന്തുകയായിരുന്ന ജോജു വെള്ളത്തിൽ താഴ്ന്നുപോകുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
അഗ്‌നിരക്ഷാസേനയും സ്‌കൂബാ ടീം അംഗങ്ങളും ചേർന്നാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഏറ്റുമാനൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു .
Content Highlights: A 39-year-old man named Joju from Meenadam, Pampady, drowned while swimming in a pond near the municipal building in Ettumanoor, Kottayam