പത്തനംതിട്ടയിൽ എന്റെ കേരളം പ്രദർശന വിപണനമേള ആരംഭിച്ചു

71,000 ചതുരശ്രയടിയിൽ ഒരുക്കിയ പവിലിയനിൽ 186 ശീതികരിച്ച സ്റ്റാളുകളുണ്ട്. കലാ- സാംസ്‌കാരിക പരിപാടി, മെഗാ ഭക്ഷ്യമേള എന്നിവയ്ക്കായി പ്രത്യേക പവിലിയൻ, ഒരേസമയം 250 പേർക്ക് ഇരുന്ന് ഭക്ഷണം കഴിച്ച് കലാപരിപാടി കാണാം. കുടുംബശ്രീക്കാണ് ഭക്ഷ്യമേളയുടെ ചുമതല. 1500 ചതുരശ്രയടിയിലുള്ള ശീതികരിച്ച മിനി സിനിമാ തിയേറ്ററാണ് മറ്റൊരാകർഷണം.
കാർഷിക-വിപണന പ്രദർശന മേള, കാരവൻ ടൂറിസം ഏരിയാ, കരിയർ ഗൈഡൻസ്, സ്റ്റാർട്ടപ്പ് മിഷൻ, ശാസ്ത്ര-സാങ്കേതിക പ്രദർശനം, സ്പോർട്സ് പ്രദർശനം, സ്‌കൂൾ മാർക്കറ്റ്, സൗജന്യ സർക്കാർ സേവനം, കായിക-വിനോദ പരിപാടി, പോലീസ് ഡോഗ് ഷോ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് 6.30 മുതൽ ഭാരത് ഭവൻ അവതരിപ്പിക്കുന്ന 'നവോത്ഥാനം- നവകേരളം' മൾട്ടിമീഡിയ ദൃശ്യാവിഷ്‌കാരം ഉണ്ടായിരുന്നു. 17-ന് മർസി ബാൻഡ് മ്യൂസിക് നൈറ്റ് ഷോ, 18-ന് മജീഷ്യൻ സാമ്രാജ് അവതരിപ്പിക്കുന്ന മാജിക് ഷോ, 19-ന് ഗ്രൂവ് ബാൻഡ് ലൈവ് മ്യൂസിക് ഷോ, 20-ന് അൻവർ സാദത്ത് മ്യൂസിക് നൈറ്റ്, 21-ന് കനൽ നാടൻ പാട്ട്, 22-ന് സൂരജ് സന്തോഷ് ലൈവ് ഷോ എന്നിവയാണ് മറ്റു ദിവസങ്ങളിലെ കലാപരിപാടികൾ.
Content Highlights: Ente Keralam exhibition & cultural fest in Pathanamthitta