'എന്റെ കേരളം' പ്രദർശന-വിപണന മേളയ്ക്ക് കണ്ണൂരിൽ തുടക്കമായി

കണ്ണൂർ : 'എന്റെ കേരളം' പ്രദർശന-വിപണന മേള ഇന്നലെ വൈകിട്ട് കണ്ണൂർ പോലീസ് മൈതാനത്ത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള മേള 14-വരെയാണ് നടക്കുന്നത്.

കേരളം കൈവരിച്ച സാമൂഹിക-സാംസ്‌കാരിക മുന്നേറ്റങ്ങൾ, സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ, വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ തുടങ്ങിയവയെല്ലാം എന്റെ കേരളം മെഗാ പ്രദർശനമേളയിൽ അടുത്തറിയാം. ഇതോടനുബന്ധിച്ച് സമകാലിക വിഷയങ്ങളിൽ സെമിനാറുകൾ, രുചിവൈവിധ്യങ്ങളുമായി ഭക്ഷ്യമേള, കാർഷിക മേള, സ്‌പോർട്‌സ് സോൺ, കലാസാംസ്‌കാരിക പരിപാടികൾ എന്നിവയെല്ലാം ഉണ്ടായിരിക്കുന്നതാണ്. ശീതീകരിച്ച പവലിയനിലാണ് മേള നടക്കുക. പവലിയനിൽ വ്യത്യസ്തങ്ങളായ 251 സ്റ്റാളുകളുണ്ടാകും.  
എല്ലാ ദിവസവും പകൽ സെമിനറുകളും ശിൽപശാലകളും വൈകീട്ട് കലാസാസംകാരിക പരിപാടികളും നടക്കും. പ്രവേശനം സൗജന്യമാണ്.

Content Highlights: Ente Keralam Expo in Kannur