അടൂരിൽ പന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്

അടൂർ: പന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. അടൂർ തെങ്ങമം പൗർണമി ജങ്ഷൻ അനിൽ ഭവനത്തിൽ താമരാക്ഷി(75) നാണ് പരിക്ക്. കാലിനാണ് പരിക്ക്. വീടിന്റെ സമീപത്തെ പറമ്പിൽ വച്ചാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോൾ രക്തം വാർന്ന നിലയിൽ അവശയായി കിടക്കുകയായിരുന്നു താമരാക്ഷി. ഗുരുതര പരിക്കേറ്റ ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.