അരിയിൽ ഷുക്കൂർ വധക്കേസ് പ്രതിയെ മേഖലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത് DYFI

പ്രതീകാത്മക ചിത്രം | Photo: facebook.com/dyfikeralastatecommittee
പ്രതീകാത്മക ചിത്രം | Photo: facebook.com/dyfikeralastatecommittee

ചെറുകുന്ന്: അരിയിൽ ഷുക്കൂർ വധക്കേസ് പ്രതിയെ ഡിവൈഎഫ്ഐയുടെ മേഖലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കണ്ണപുരം പഞ്ചായത്തിൽപ്പെട്ട കീഴറ വള്ളുവൻകടവ് സ്വദേശി കെ. ഷിജിനെയാണ് ഡിവൈഎഫ്ഐയുടെ കണ്ണപുരം ഈസ്റ്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കണ്ണപുരം സർവീസ് സഹകരണ ബാങ്ക് മെയിൻ ബ്രാഞ്ചിലെ ജീവനക്കാരനാണ്. യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ 15-ാം പ്രതിയാണ് ഷിജിൻ.

Content Highlights: DYFI has elected K. Shijin, the 15th accused in the Ariyil Shukoor murder case, as its Kannapuram East Regional Secretary