മദ്യപിച്ച് ലക്കുകെട്ട്‌ വീട്ടിൽ കിടന്നുറങ്ങി, ബോധം വന്നപ്പോള്‍ ഐ.സി.യുവില്‍

Representative Image| Photo: Canva.com
Representative Image| Photo: Canva.com

കുഞ്ചിത്തണ്ണി(ഇടുക്കി) : മദ്യപിച്ച് ലക്കുകെട്ട്‌ വീട്ടിൽ കിടന്നുറങ്ങിയ ഗൃഹനാഥനെ കുഴഞ്ഞുവീണതാണെന്ന് തെറ്റിദ്ധരിച്ച് അയൽവീട്ടുകാർ ആശുപത്രിയിലെത്തിച്ചു. ഐ.സി.യു.വിൽ പ്രവേശിപ്പിച്ച ഗൃഹനാഥന്റെ മദ്യത്തിന്റെ മയക്കം വിട്ടപ്പോൾ ഡ്യൂട്ടിഡോക്ടറോട് ചോദിച്ചു ‘എന്താ പ്രശ്‌നം?’ ഞായറാഴ്ച രാത്രി ബൈസൺവാലി പഞ്ചായത്തിലെ ഇരുപതേക്കറിലാണ് സംഭവം.

കുഴഞ്ഞുവീണതാണെന്ന് തെറ്റിദ്ധരിച്ച അയൽവാസികൾ ആംബുലൻസ് വിളിച്ചുവരുത്തി എല്ലക്കല്ലിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടത്തെ ഡോക്ടർ കൂടുതൽ സംവിധാനങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് അറിയിച്ചു. തുടർന്ന് ആംബുലൻസിൽതന്നെ ഇദ്ദേഹത്തെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം മയക്കംവിട്ട് ഉണർന്നപ്പോഴാണ് ആശുപത്രിയിലാണെന്ന് വിവരം അറിയുന്നത്.

മദ്യപിച്ച് ഉറങ്ങിപ്പോയതാണെന്നും തനിക്ക് കുഴപ്പമില്ലെന്നും അറിയിച്ചതോടെ ഡോക്ടർ ഗൃഹനാഥനെ ഐ.സി.യുവിൽനിന്ന് പുറത്തേക്കുവിട്ടു. 

Content Highlights: Drunk Man Mistaken for Unconscious Taken to Hospital