കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട; ഏഴംഗ സംഘം പിടിയില്‍

അറസ്റ്റിലായ സംഘം | മാതൃഭൂമി
അറസ്റ്റിലായ സംഘം | മാതൃഭൂമി

കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. കാക്കനാട് കേന്ദ്രീകരിച്ച് ഇന്ന് പുലര്‍ച്ചെ  കസ്റ്റംസും എക്‌സൈസ് വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ഒരു കോടി രൂപയുടെ 100 ഗ്രാം എംഡിഎംഎയുമായി ഏഴംഗ സംഘമാണ് എക്‌സൈസ് പിടിയിലായത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ട്. 

കാക്കനാട് ചില ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ചെന്നൈയില്‍ നിന്ന് സാധനം എത്തിച്ച് കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവടങ്ങളില്‍ വില്‍പന നടത്തുന്ന സംഘമാണ് പിടിയിലായത്. കുടുംബാംഗങ്ങള്‍ എന്ന് പറഞ്ഞ് കാറില്‍ സഞ്ചരിച്ചിരുന്ന ഇവര്‍ പരിശോധനകള്‍ ഒഴിവാക്കാനായി മുന്തിയ ഇനം നായ്ക്കളെ ഒപ്പം കൂട്ടിയിരുന്നു. 

ഇതിന് മുന്‍പും കൊച്ചിയിലെ ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് ലഹരി മരുന്ന് വേട്ട നടത്തിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിലായത്. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്ന് എക്‌സൈസ് അറിയിച്ചു.

Content Highlights: drugs worth 1 crore seized in kochi; seven arrested

Content Highlights: