മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്: കേരളത്തിന്റെ ആവശ്യം ചർച്ച ചെയ്യരുതെന്ന് കേന്ദ്രത്തോട് സ്റ്റാലിന്

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട കേരളത്തിന്റെ അഭ്യർത്ഥന ചർച്ച ചെയ്യരുതെന്ന് തമിഴ്നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നത് സുപ്രീം കോടതിവിധിക്കെതിരാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന് എഴുതിയ കത്തിൽ വ്യക്തമാക്കുന്നു.
നിലവിലുള്ള മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചത് ബ്രിട്ടീഷുകാരുടെ കാലത്താണ്. പരിപാലിക്കുന്നത് തമിഴ്നാട് സർക്കാരും. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് ഓരോ വശങ്ങളും പരിശോധിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ വിദഗ്ദ സമിതി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
പുതിയ അണക്കെട്ടിന് വേണ്ടിയുള്ള കേരള സർക്കാരിന്റെ അഭ്യർഥനയിന്മേൽ പഠനത്തിന് വേണ്ടിയുള്ള അനുമതി നൽകുകയാണെങ്കിൽ അത് സുപ്രീം കോടതിവിധിയ്ക്ക് എതിരാകും. ഇതിനെതിരേ ശക്തമായ നിയമനടപടികളുമായി തങ്ങൾ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യക്തമാക്കി.
Content Highlights: Dont discuss Keralas proposal for new dam at Mullaperiyar