ഗാര്‍ഹിക സിലിണ്ടറിന് വീണ്ടും വില കൂട്ടി: പാചകവാതക വില 1000 രൂപ കടന്നു

-
-

ന്യൂഡല്‍ഹി: ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. 50 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്‌. ഇതോടെ 14.2 കിലോ പാചക വാതക സിലിണ്ടറിന് വില 1006.50 രൂപയായി. നേരത്തെ ഇത് 956.05 രൂപയായിരുന്നു.

വാണിജ്യാവശ്യത്തിനായുള്ള പാചകവാതകത്തിന്റെ വില കഴിഞ്ഞയാഴ്ച വര്‍ധിപ്പിച്ചിരുന്നു. 102 രൂപയുടെ വര്‍ധനയാണ് വരുത്തിയത്‌.. 19 കിലോ സിലിണ്ടറിന്റെ വില 2253 രൂപയാണ്.

Content Highlights: Domestic LPG cylinder prices raised by Rs 50