കൊല്ലത്ത് സി.പി.എമ്മില്‍ നടപടി, ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവിന് താക്കീത്

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലെ തോല്‍വിയില്‍ നടപടിയുമായി സി.പി.എം. മുന്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവ് ബി.തുളസീധരനുള്‍പ്പെടെ ഏഴ് നേതാക്കള്‍ക്കെതിരെയാണ് നടപടി. സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് തുളസീധരന്‍.
കരുനാഗപ്പള്ളി, കുണ്ടറ മണ്ഡലങ്ങളിലെ തോല്‍വിയിലാണ് നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ആര്‍ വസന്തന്‍, എന്‍.എസ്. പ്രസന്നകുമാര്‍ എന്നിവരെ തരംതാഴ്ത്തി. ഇരുവരേയും ഏരിയാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. തുളസീധരന്‍ ഉള്‍പ്പെടെയുള്ള അഞ്ച് നേതാക്കളെ താക്കീത് ചെയ്തു.
എ. വിജയരാഘവന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ നേതാക്കള്‍ക്കെതിരായ നടപടി. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Content highlights: disciplinary action against cpm leaders including j mercy kutty amma`s husband
Content Highlights: