കേരളത്തിൽ ജോലി കിട്ടാത്തതിൽ നിരാശ; ജനശതാബ്ദിക്ക് കല്ലെറിഞ്ഞു, ഡൽഹി സ്വദേശി പിടിയിൽ

ആലുവ: തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ജനശതാബ്ദി ട്രെയിനിനും, യാത്രക്കാർക്കും നേരേ കല്ലെറിഞ്ഞ യുവാവിനെ ആലുവ ആർ.പി.എഫ്. പിടികൂടി. ഡൽഹി സ്വദേശി ആകാശ് ഷേർവെൽ ആണ് പിടിയിലായത്. ഒൻപതാം തീയതി രാവിലെ പത്തിന് അങ്കമാലി സ്റ്റേഷന് സമീപത്തുവെച്ചാണ് കല്ലെറിഞ്ഞത്.
ഉടനെ തിരച്ചിൽ നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. കേരളത്തിൽ വന്നിട്ട് ജോലി കിട്ടാത്തതിന്റെ നിരാശ കൊണ്ടാണ് ട്രെയിന് കല്ലെറിഞ്ഞതെന്നാണ് ഇയാൾ പറഞ്ഞത്.
Content Highlights: The Railway Protection Force (RPF) in Aluva arrested a Delhi native named Akash Sharvel for stone pelting. The incident occurred near the Angamaly railway station targeting the Thiruvananthapuram-Kozhikode Jan Shatabdi Express. RPF launched a search immediately after the incident and apprehended the accused. The accused stated during interrogation that he pelted stones out of frustration over failing to find a job in Kerala.