ജീപ്പിൽ വിനോദസഞ്ചാരികളുമായി അപകടയാത്ര; വീഡിയോ വൈറൽ, വാഹനം പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്

#ന്യൂസ് ഡെസ്ക്
അപകടയാത്രയുടെ ദൃശ്യം
അപകടയാത്രയുടെ ദൃശ്യം

വണ്ടിപ്പെരിയാർ: വിനോദസഞ്ചാരികളുമായി അപകടകരമായി യാത്രപോയ ജീപ്പ് മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. ഇടുക്കി വണ്ടിപ്പെരിയാർ സത്രം മൗണ്ടിന് സമീപമായിരുന്നു അപകടയാത്ര. സംഭവത്തിൽ ജീപ്പിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയ മോട്ടോർ വാഹന വകുപ്പ്, ശിക്ഷയായി ഡ്രൈവറോട് വാഹന നിയമങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ധ പരിശീലനത്തിനും സാമൂഹിക സേവനത്തിനും പോകാൻ ഉത്തരവിട്ടു. പീരുമേട് ആർ.ടി. ഓഫീസ് അധികൃതരാണ് വാഹനം പിടിച്ചെടുത്തത്. അപകടകരമായ ഡ്രൈവിങ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി.

Content Highlights: The Motor Vehicles Department seized a tourist jeep in Vandipperiyar following a viral video showing dangerous driving near Satram Mount. Officials cancelled the fitness and sent the driver for training.