മോന്‍താ ചുഴലിക്കാറ്റ്: തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തിങ്കളാഴ്ച മോന്‍താ ചുഴലിക്കാറ്റായി മാറും. ചൊവ്വാഴ്ച വൈകുന്നേരമോ രാത്രിയിലോ ആന്ധ്രാപ്രദേശിലെ കാക്കിനട തീരത്ത് വീശാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്തില്‍ തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ് നല്‍കി.ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പുണ്ട്.
Content Highlights: Cyclone Montha to form Monday in Bay of Bengal, likely to hit Kakinada, Andhra Pradesh coast Tuesday. Orange alert for 3 Kerala districts.