ചെന്നൈ പ്രളയം: കേരളത്തിലേക്കും തിരിച്ചുമുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി

പാലക്കാട്: ചെന്നൈ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും ഇന്ന് സര്‍വീസ് നടത്തേണ്ട മൂന്ന് ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകള്‍
22651- ചെന്നൈ സെന്‍ട്രല്‍- പാലക്കാട് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്
12601- ചെന്നൈ സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മെയില്‍
12624-തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്
ചുഴലിക്കാറ്റും പ്രളയവും കാരണം തടസ്സപ്പെട്ട തീവണ്ടി സര്‍വീസ് അടുത്ത ദിവസം തന്നെ സാധാരണ നിലയിലാകുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചിട്ടുണ്ട്. ചെന്നൈ സെന്‍ട്രലിനുസമീപം ബേസിന്‍ ബ്രിഡ്ജിനും വ്യാസര്‍പാടിക്കുമിടയില്‍ വെള്ളക്കെട്ടുണ്ടായതാണ് തീവണ്ടിസര്‍വീസുകളെ ബാധിച്ചത്.
Content Highlights: Cyclone Michaung chennai-train-kerala