നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കടത്തിണ്ണയിൽ മരിച്ചനിലയിൽ കണ്ടെത്തി

രാ​ഗേഷ് ആർ മേനോൻ
രാ​ഗേഷ് ആർ മേനോൻ

പറവൂർ: പറവൂർ മുൻസിപ്പൽ ഓഫീസിനു സമീപത്തുള്ള കെട്ടിടത്തിന്റെ വരാന്തയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ കെടാമംഗലം സ്വദേശി രാഗേഷ് ആർ. മേനോനെ (36) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് വടക്കൻ പറവൂർ മുനിസിപ്പൽ കവലയ്ക്ക് സമീപത്തുള്ള കടയുടെ മുന്നിൽ ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. 

മൂന്നുമാസം മുൻപ് എക്സെെസ് ഉദ്യോ​ഗസ്ഥന്റെ വീടുകയറി ആക്രമിച്ചതടക്കമുള്ള നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറയുന്നു.  പറവൂർ പോലീസ് എത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Content Highlights: culprit in different cases have been found dead